കേംബ്രിഡ്ജ്: പുതിയതായി പുനർനിർമിച്ച കേംബ്രിഡ്ജ് സെന്റ് ഫിലിപ്പ്സ് ഹോവാഡ് കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശകർമം ഈ മാസം 26ന് 12ന് ബിഷപ് പീറ്റർ കോളിൻസിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു.
കേംബ്രിഡ്ജിലെ കത്തോലിക്കാ സമൂഹത്തിന്റെ പ്രാർഥനയും ഉദാരമനസ്കതയും സഭയോടുള്ള ഉറച്ച പ്രതിബദ്ധതയുമാണ് ഏകദേശം 36 കോടി രൂപയോളം മുടക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞത്.
യുകെയിലെ വിവിധ പ്രദേശങ്ങളിൽ ദേവാലയങ്ങൾ അടച്ചുപൂട്ടുന്ന ഈ കാലഘട്ടത്തിൽ ഏതാണ്ട് നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള 850 വിശ്വാസികളുടെയും മറ്റ് വിശ്വാസ സമൂഹങ്ങളുടെയും സഹായസഹകരണത്തോടെയാണ് 500-ൽ അധികം ആളുകൾക്ക് വിശുദ്ധകുർബാനയിൽ പങ്കെടുക്കുവാൻ പറ്റുന്ന സൗകര്യങ്ങളോട് കൂടി ഈ ദേവാലയങ്ങളുടെ നിർമാണ പ്രവർത്തികൾ പൂർത്തികരിച്ചിരിക്കുന്നത്.
2015 മുതൽ ഈ ദേവാലയത്തിന്റെ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്ന ഫാ.ഫിലിപ്പ് ജോൺ പന്തംമാക്കലിന്റെ നേതൃത്വത്തിൽ ജോൺ ലതാമിന്റെയും ഇടവക സമൂഹത്തിന്റെയും സഹായ സഹകരണത്താലാണ് ഈ ദേവാലയ നിർമാണ് പൂർത്തിയായത്.